അർണബി​െനതിരെ മഹാരാഷ്​ട്ര നിയമസഭയിൽ അവകാശലംഘന പ്രമേയം

മുംബൈ: റിപ്പബ്ലിക്​​ ടി.വി എഡിറ്റർ ഇൻ ചീഫ്​ അർണബ്​ ഗോസ്വാമിക്കെതിരെ മഹാരാഷ്​ട്ര നിയമസഭയിലും നിയമസഭ കൗൺസിലിലും അവകാശലംഘന പ്രമേയം.

മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്കും എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാറിനുമെതിരെ മോശം പദപ്രയോഗവും അവാസ്​തവ പരാമർശങ്ങളും നടത്തിയെന്ന്​ ആരോപിച്ച്​ ശിവസേന എം.എൽ.എ പ്രതാപ്​ സർനായികാണ്​ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്​. ശിവസേന എം.എൽ.സി മനീഷ കായണ്ടെ കൗൺസിലിലും പ്രമേയം അവതരിപ്പിച്ചു.

മുംബൈയെ പാക്​ അധീന കശ്​മീരിനോട്​ ഉപമിച്ച നടി കങ്കണ റണാവത്തിനെതിരെ കൗൺസിലിൽ കോൺഗ്രസ്​ എം.എൽ.സി അശോക്​ ജഗ്​താപും അവകാശലംഘനപ്രമേയം കൊണ്ടുവന്നു. പ്രമേയങ്ങൾ ഡെപ്യൂട്ടി സ്​പീക്കറും നിയമസഭ കൗൺസിൽ അധ്യക്ഷൻ നായിക്​ നിമ്പാൽകറും അംഗീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.