മഹാരാഷ്ട്രയിലെ ജനങ്ങളെ അജിത്ത് പവാർ പിന്നിൽ നിന്ന് കുത്തി -ശിവസേന

മുംബൈ: ബി.ജെ.പിയുമായി ചേർന്നതോടെ എൻ.സി.പി നേതാവ് അജിത് പവാർ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തിയെന്ന ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ശരത് പവാറിന് ഈ കാലുമാറ്റത്തിൽ പങ്കില്ല. ചത്രപതി ശിവജിയും മഹാരാഷ്ട്രയും ഈ വഞ്ചന പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവേസന-എൻ.സി.പി-കോൺഗ്രസ്​ സഖ്യം സർക്കാറുണ്ടാക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ്​ അതിനാടകീയമായി അജിത്​ പവാറിനെ ഒപ്പം കൂട്ടി ഫട്​നാവിസ്​ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തത്​. അഴിമതി കേസുകളിൽ അജിത്​ പവാറിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്​തമാക്കിയതിന്​ പിന്നാലെയാണ്​ മഹാരാഷ്​ട്രയിലെ നാടകീയ നീക്കം.

288 അംഗ സംസ്ഥാന നിയമസഭയിൽ 105 സീറ്റുകളിലാണ്​ ബി.ജെ.പി വിജയിച്ചത്​. ശിവസേന 56 സീറ്റുകളും എൻ.സി.പി 54 സീറ്റുകളും കോൺഗ്രസ്​ 44 സീറ്റുകളും നേടിയിരുന്നു.

Tags:    
News Summary - Shiv Sena Says "Stabbed In Back" By NCP's Ajit Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.