മഹാരാഷ്​​ട്രയിൽ ശിവസേന ഒറ്റക്ക്​ മൽസരിക്കും

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ ബി.ജെ.പിക്ക്​ കനത്ത തിരിച്ചടി നൽകി ശിവേസന മഹാരാഷ്​ട്രയിൽ ഒ റ്റക്ക്​ മൽസരിക്കുമെന്ന്​ സൂചന. മഹാരാഷ്​ട്രയിൽ ഒറ്റക്ക്​ മൽസരത്തിന്​ തയാറാകാൻ ബി.ജെ.പി പ്രവർത്തകരോട്​ ദേശീയ അധ്യക്ഷൻ അമിത്​ ഷാ ആഹ്വാനം നൽകിയെന്നാണ്​ വാർത്തകൾ. ന്യൂസ്​ 18ാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

രാമക്ഷേത്ര വിഷയത്തിലുൾപ്പ​െട ബി.ജെ.പിക്കെതിരെ കടുത്ത വിമർശനമാണ്​ ശിവസേന ഉയർത്തുന്നത്​. റഫാലിലും ബി.ജെ.പിയെ വിമർശിച്ച്​ ഉദ്ധവ്​ താക്കറെ രംഗത്തെത്തിയിരുന്നു. അതേസമയം, കോൺഗ്രസ്​-എൻ.സി.പി സഖ്യം പൂർണ്ണ ആത്​മവിശ്വാസത്തിലാണ്​. കോൺഗ്രസുമായുള്ള സീറ്റ്​ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന്​ എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത്​പവാർ പ്രതികരിച്ചു​.

2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ശിവസേന സഖ്യം 41 സീറ്റുകളിലാണ്​ മഹാരാഷ്​ട്രയിൽ വിജയിച്ചത്​. 48.4 ശതമാനമാണ്​ സഖ്യത്തി​​​​െൻറ വോട്ട്​ വിഹിതം. എൻ.സി.പി-കോൺഗ്രസ്​ സഖ്യത്തിന്​ ആറ്​ സീറ്റുകളിൽ മാത്രമാണ്​ വിജയിക്കാൻ കഴിഞ്ഞത്​. 34.4 ശതമാനം വോട്ടുകളും സഖ്യം നേടി.

Tags:    
News Summary - Shiv Sena's Solo Contest in Maharashtra-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.