മുംബൈ: ശാരീരിക അസ്വസ്ഥതയെ തുടർന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുറച്ചു ദി വസങ്ങളായി അദ്ദേഹത്തിെൻറ ആരോഗ്യനില മോശമായിരുന്നുവെന്നും ഡോക്ടർമാർ വിശ്രമിക്കാൻ നിർദേശിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. പരിശോധനകൾക്ക് ശേഷം നാളെ ആശുപത്രി വിടാമെന്ന് ഡോക്ടർമാർ അറിയിച്ചു.
മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണം പ്രതിസന്ധിയിൽ ആയതോടെ ശിവസേനയുടെ നിലപാടുകൾ വ്യക്തമാക്കി സഞ്ജയ് റാവുത്ത് രംഗത്തെത്തിയിരുന്നു. സർക്കാറുണ്ടാക്കുന്നതിൽ നിന്ന് പിൻമാറിയ ബി.ജെ.പിക്കെതിരെ റാവുത്ത് രൂക്ഷ വിമർശം ഉന്നയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.