ഭോപാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവ്രാജ് സിങ് ചൗഹാൻ അധികാരമേറ്റു. ബി.ജെ.പിയുടെ നിയമസഭാ കക്ഷി നേതാവായി അദ്ദേഹത്തെ തെരഞ്ഞെടുത്തതോടെയാണ് മുഖ്യമന്ത്രി പദത്തിൽ നാലാമൂഴം ലഭിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ലാൽജി ടണ്ഡൻ മുമ്പാകെയാണ് അധികാരമേറ്റത്.
നിലവിൽ ബി.ജെ.പി ദേശീയ വൈസ്പ്രസിഡൻറാണ്. കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ, മുൻ മന്ത്രി നരോത്തം മിശ്ര ഉൾപ്പെടെയുള്ളവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നിരുന്നു. ദീർഘകാലം മുഖ്യമന്ത്രിയായ ചൗഹാനെ മാറ്റി നിർത്തണമെന്ന് പാർട്ടിയിലെ ഒരു വിഭാഗവും ആവശ്യപ്പെട്ടു. ഇതെല്ലാം മറികടന്നാണ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയായത്.
15 മാസം മധ്യപ്രദേശ് ഭരിച്ച മുഖ്യമന്ത്രി കമൽനാഥിെൻറ നേതൃത്വത്തിെല കോൺഗ്രസ് മന്ത്രിസഭ വ്യാഴാഴ്ചയാണ് രാജിവെച്ചത്. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് വിശ്വാസവോട്ടിന് തൊട്ടുമുമ്പായിരുന്നു രാജി. 22 കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥ് രാജവെച്ചത്. ജ്യേതിരാദിത്യ സിന്ധ്യ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഉടലെടുത്തത്.
കോവിഡ് ബാധയുടെ പശ്ചാതലത്തിൽ, ബി.ജെ.പി നിയമസഭ കക്ഷി യോഗത്തിൽ പെങ്കടുക്കാൻ കേന്ദ്ര നേതൃത്വം എത്തിയില്ല. പകരം, കേന്ദ്ര നിരീക്ഷകരായ അരുൺ സിങ്, വിനയ് സഹസ്രബുദ്ധെ എന്നിവർ വീഡിയോ കോൺഫറൻസിങ് വഴി പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.