ന്യൂഡൽഹി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ സ്ത്ര ീ മരിച്ചു. ബിഹാറിലെ മുൻ ജെ.ഡി.യു എം.എൽ.എ രാജു സിങ്ങിെൻറ ഡൽഹിയിലെ വസന്ത് കുഞ്ച് ഭാഗ ത്തുള്ള ഫാം ഹൗസിൽ ഡിസംബർ 31ന് രാത്രി നടന്ന ആഘോഷങ്ങൾക്കിടെയാണ് അർച്ചന ഗുപ്ത എന്ന സ്ത്രീക്ക് വെടിയേറ്റത്. ഗുരുതരാവസ്ഥയിലായ ഇവർ പിന്നീട് ആശുപത്രിയിൽ മരിച്ചു. സംഭവത്തിൽ നേരത്തേ കസ്റ്റഡിയിലായ രാജു സിങ്, ഡ്രൈവർ ഹരി സിങ് എന്നിവരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ഇദ്ദേഹത്തിെൻറ കാറിൽനിന്ന് പിസ്റ്റളും റൈഫിളും ഫാം ഹൗസിൽനിന്ന് എണ്ണൂറോളം വെടിയുണ്ടകളും കണ്ടെടുത്തതായി സ്പെഷൽ പൊലീസ് കമീഷണർ ആർ.പി. ഉപാധ്യായ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും സിറ്റി കോടതി ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാജു സിങ്ങിെൻറ ഭാര്യയെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.
മരിച്ച സ്ത്രീയുടെ മൃതദേഹം എയിംസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റി. പുതുവത്സര ആേഘാഷങ്ങൾക്കിടെ അർധരാത്രിയോടെ രാജുസിങ് മൂന്നുതവണ വെടിയുതിർത്തതായി കൊല്ലപ്പെട്ട അർച്ചനയുടെ ഭർത്താവ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.