വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്തായ മുന്‍നായകന്‍ വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ അവരുടെ ബോളര്‍മാരും കോഹ്‌ലിക്കെതിരെ സമാന തന്ത്രം പ്രയോഗിച്ചിരുന്നതായി ഗവാസ്കര്‍ ചൂണ്ടിക്കാട്ടി. മത്സരശേഷം സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കവെയാണ് ഗവാസ്കര്‍ കോഹ്ലിയുടെ പുറത്താകലിനെക്കുറിച്ച് വിശദീകരിച്ചത്.
''ടെസ്റ്റില്‍ കോഹ്‌ലിക്കെതിരെ ഷോര്‍ട്ട് ബോളുകള്‍ പരീക്ഷിച്ചില്ലെങ്കിലും ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അതിന് ശ്രമിച്ചു. അത്തരം പന്തുകളെ വിട്ടുകളയുന്ന ഒരു താരമല്ല കോഹ്‌ലി. ഹുക്ക് ഷോട്ട് കളിക്കാനാണ് അദ്ദേഹത്തിന് താത്പര്യം. എന്നാൽ ഷോര്‍ട്ട് ബോളുകള്‍ നേരിടാനാണ് കോഹ്ലി കൂടുതല്‍ തയ്യാറാകേണ്ടത്'' ഗവാസ്കര്‍ വ്യക്തമാക്കി.
വിൻഡീസുമായി നടന്ന മത്സരത്തിൽ നാല് പന്തില്‍ എട്ട് റണ്‍സായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞായിരുന്നു കോഹ്‌ലിയെ അല്‍സാരി ജോസഫ് നേരിട്ടത്. ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തി 5,000 റണ്‍സാണ് താരം നേടിയത്. എന്നാല്‍ വീണ്ടുമൊരു ഷോര്‍ട്ട് ബോള്‍ വന്നപ്പോള്‍ കോഹ്‌ലിക്കു പിഴക്കുകയായിരുന്നു. പുള്‍ ഷോട്ടിന് ശ്രമിച്ച കോഹ്‌ലിയെ വിന്‍ഡീസിന്‍റെ കെമർ റോച്ച് ഫൈന്‍ ലെഗില്‍ കുടുക്കി.
ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ബാറ്റിങ്ങില്‍ നായകന്‍ രോഹിത് ശര്‍മയും ബോളിങ്ങില്‍ യുസ്‌വേന്ദ്ര ഛഹലുമാണ് തിളങ്ങിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ 1-0ന് മുന്നിലെത്തി. ബുധനാഴ്ചയാണ് രണ്ടാം ഏകദിനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.