മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിെൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നുകേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയുടെ സഹോദരൻ സൗവിക് ചക്രബർത്തിയും സുശാന്തിെൻറ മാനേജൻ സാമുവൽ മിറാൻഡയും സെപ്റ്റംബർ ഒമ്പതുവരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ. മജിസ്ട്രേറ്റ് നരേന്ദ്രജോഷിയാണ് ഇരുവരെയും നാലുദിവസത്തെ കസ്റ്റഡിൽ വിട്ടത്.
സൗവിക്കിനെയും മിറാൻഡയെയും കോടതിയിൽ ഹാജറാക്കിയ എൻ.സി.ബി കൂടുതൽ ചോദ്യം ചെയ്യലിനായി നാലുമുതൽ ആറുദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച സൗവിക്കിനെയും റിയയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. അന്വേഷണത്തോട് സഹകരിക്കാൻ റിയയോട് ആവശ്യപ്പെടുമെന്ന് എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുത്ത അശോക് ജെയിൻ പറഞ്ഞു.
ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്തതിനും വിൽപ്പന നടത്തിയതിനും സൗവിക്കിനെയും മിറാൻഡയെയും വെള്ളിയാഴ്ചയാണ് എൻ.സി.ബി അറസ്റ്റ് ചെയ്തത്. റിയയുടെ നിർദേശപ്രകാരം സുശാന്തിനായി സാമുവൽ വഴി മയക്കുമരുന്ന് എത്തിച്ചിരുന്നതായി സൗവിക്ക് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. സൗവിക്കിെൻറ നിർദേശപ്രകാരം മയക്കുമരുന്ന്എത്തിച്ചതായി മിറാൻഡയും സമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.