ന്യൂഡൽഹി: പങ്കാളിയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം 35 കഷണങ്ങളാക്കിയ കേസിൽ ഡൽഹി പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊലപ്പെട്ട 26കാരി ശ്രദ്ധ വാൽകറെയുടെ മുൻ മാനേജർ കരൺ ബെഹ് രിയെയും ആത്മസുഹൃത്ത് ശിവാനി ഹത്രെയെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.
ശ്രദ്ധ വാൽകറെ കൊലപാതക കേസിലെ നിർണായക സാക്ഷിയാണ് മുൻ മാനേജരും ആത്മ സുഹൃത്തും. ഇവരുമായി ശ്രദ്ധ നടത്തിയ വാട്ട്സ്ആപ്പ് ചാറ്റുകൾ പൊലീസിന് ലഭിച്ചിരുന്നു. ശ്രദ്ധയുടെ അടുത്ത സുഹൃത്തുകളായ ലക്ഷ്മൺ നാദാർ, രാഹുൽ ഗോഡ്വിൻ അടക്കം ആറു പേരുടെ മൊഴി ഇതിനോടകം അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
കേസിൽ നിർണായക തെളിവായ മൃതദേഹം തുണ്ടംതുണ്ടമാക്കാൻ ഉപയോഗിച്ച മൂർച്ചയേറിയ ആയുധം പ്രതി അഫ്താബ് അമീൻ പൂനവാലയുടെ ഫ്ലാറ്റിൽ നിന്നും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഛതർപൂരിലെ ഫ്ലാറ്റിൽ നിന്നാണ് ഒളിപ്പിച്ചു വെച്ച ആയുധം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം അഫ്താബിന്റെ ഗുരുഗ്രാമിലെ ജോലിസ്‍ഥലത്തു നിന്ന് കറുത്ത നിറമുള്ള പോളിത്തീൻ ബാഗും പൊലീസ് കണ്ടെടുത്തു. എന്നാൽ, അഫ്താബിന്റെയും ശ്രദ്ധയുടെയും രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെത്തിയിട്ടില്ല. ശ്രദ്ധയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ അഴുക്കുശേഖരത്തിൽ കളഞ്ഞുവെന്നാണ് അഫ്താബ് നൽകിയ മൊഴി. ഇത് കണ്ടെത്താനും ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.