കാട്ടിൽ നിന്ന് കണ്ടെത്തിയ എല്ലുകൾ ശ്രദ്ധ വാൽക്കറുടെതെന്ന് ഡി.എൻ.എ ഫലം

ന്യൂഡൽഹി: ഡൽഹിയിൽ ലിവ് ഇൻ പങ്കാളി ശ്രദ്ധ വാൽക്കറെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ ഡി.എൻ.എ പരിശോധനാഫലം വന്നു. കാട്ടിൽ നിന്ന് കണ്ടെത്തിയ എല്ലിൻ കഷണങ്ങൾ ശ്രദ്ധയുടെതാണെന്ന ഡി.എൻ.എ ഫലമാണ് വന്നത്. ശ്രദ്ധയുടെ പിതാവിന്റെ ഡി.എൻ.എ സാമ്പിളെടുത്താണ് പരിശോധിച്ചത്.

ശ്രദ്ധയുടെ പങ്കാളിയും കേസിലെ പ്രതിയുമായ അഫ്താബ് പൂനെവാല ശ്രദ്ധയെ കൊന്നശേഷം മൃതദേഹം 35 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും 18 ദിവസത്തോളം സമയമടുത്ത് അവ പലയിടങ്ങളിലായി ഉപേക്ഷിക്കുകയുമായിരുന്നു.

ശ്രദ്ധ​ ഫേ-ാണെടുക്കാത്തതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയിലാണ് കൊലപാതകം തെളിഞ്ഞത്. മെയിൽ നടന്ന കൊലപാതകം മാസങ്ങൾക്ക് ശേഷമാണ് തെളിഞ്ഞത്. 

Tags:    
News Summary - Shraddha Walkar Murder: DNA Test Says Bones In Delhi Forest Are Hers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.