ന്യൂഡൽഹി: ശ്രദ്ധ വാൽകർ കൊലക്കേസിൽ കുറ്റപത്രം പുറത്തുവിടുന്നതിൽ ചാനലുകൾക്ക് ഡൽഹി ഹൈകോടതി വിലക്കേർപ്പെടുത്തി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ജാഗ്രത കാണിക്കണമെന്നും ജസ്റ്റിസ് രജ്നീഷ് ഭട്നഗർ നിർദേശിച്ചു. കേസന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് നൽകിയ ഹരജി പരിഗണിച്ചാണിത്. കേസിലെ പ്രതി അഫ്താബ് പുണെവാലയുടെ നാർകോ അനാലിസിസ് വിഡിയോ ആജ്തക് ചാനലിന് ലഭിച്ചിരുന്നു. ഇത് പുറത്തുവിടുന്നതിന് വിചാരണക്കോടതി വിലക്കേർപ്പെടുത്തി. എന്നാൽ, വിഡിയോ മറ്റു ചാനലുകൾക്കും കിട്ടിയിരിക്കാമെന്നതിനാൽ എല്ലാ ചാനലുകളെയും വിലക്കുന്ന ഉത്തരവ് തേടി ഡൽഹി പൊലീസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തന്റെ കൂടെ താമസിച്ചിരുന്ന ശ്രദ്ധയെ കൊലപ്പെടുത്തിയ അഫ്താബ് മൃതദേഹം കഷ്ണങ്ങളാക്കിയെന്നാണ് കേസ്. കഴിഞ്ഞവർഷം മേയ് 18നാണ് സംഭവം. കേസന്വേഷിച്ച ഡൽഹി പൊലീസ് ജനുവരി 24ന് 6629 പേജ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.