ന്യൂഡൽഹി: ഡൽഹിയിൽ ശ്രദ്ധ വാൽക്കറെന്ന യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്ന കേസിൽ പിടിയിലായ സുഹൃത്ത് ആഫ്താബ് പൂനവാലയെ നാർകോ പരിശോധനക്കു വിധേയനാക്കുന്നു. 28കാരനായ പ്രതിയുടെ വൈകാരിക, മാനസിക, ശാരീരിക ആരോഗ്യം വിലയിരുത്തുന്നതിനുള്ള ഒരു കൂട്ടം പരിശോധനകളാണിത്. പ്രാഥമിക പരിശോധനയിൽ പ്രതി അസ്വസ്ഥനാണെന്ന് കാണപ്പെട്ടാൽ നാർകോ പരിശോധന നിർത്തിവെക്കും.
ഇതിനിടെ, ചൊവ്വാഴ്ച ഡൽഹിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പ്രതിയെ പോളിഗ്രാഫ് പരിശോധനക്ക് (നുണപരിശോധന) വിധേയനാക്കി.
വിവിധ മരുന്നുകൾ നൽകി പ്രതിയുടെ സ്വയംബോധം ചുരുക്കിയെടുക്കുന്നതിലൂടെ അയാൾ സ്വതന്ത്രമായി സംസാരിക്കാൻ തുടങ്ങുമെന്നാണ് നാർകോ പരിശോധനയുടെ തത്ത്വം. എന്നാൽ, ശാരീരിക പ്രതിഭാസങ്ങളായ രക്തസമ്മർദം, പൾസ് റേറ്റ്, ശ്വസനഗതി എന്നിവ നിരീക്ഷിച്ച് പ്രതി പറയുന്നത് സത്യംതന്നെയാണോ എന്ന് വിലയിരുത്തുകയാണ് നുണപരിശോധനയിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.