ഏറ്റവും കുറവ് കൊലപാതകം സിക്കിമിൽ; 2022ൽ ഒമ്പതു കൊലപാതകങ്ങൾ

ഐസോൾ: രാജ്യത്ത് ഏറ്റവും കുറവ് കൊലപാതക നിരക്ക് സിക്കിമിൽ. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) കണക്കനുസരിച്ചാണിത്. 2022ൽ ഇവിടെ ഒമ്പതു കൊലപാതകങ്ങളാണ് ഉണ്ടായത്. നാഗാലാൻഡിൽ 21ഉം മിസോറമിൽ 31ഉം കൊലപാതകങ്ങൾ വീതം നടന്നു. പോയവർഷം രാജ്യമാകെ 28,522 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലാണ്. ഇവിടെ 3,491 കേസുകളെടുത്തു. തൊട്ടുപിന്നിൽ ബിഹാർ. കേസുകളുടെ എണ്ണം 2,930. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തത് 2,295 കൊലപാതക കേസുകളാണ്.

പോയവർഷം ഇന്ത്യയിലുടനീളം വിദ്വേഷ പ്രസംഗം ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതുമായി ബന്ധപ്പെട്ട് 1,500ലധികം കേസുകളെടുത്തു. 2021ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 31.25 ശതമാനം വർധനവാണ് കേസുകളിലുള്ളത്. 2022ൽ വിവിധ സംസ്ഥാനങ്ങളിൽ ഈ വിഷയത്തിലെടുത്ത കേസുകളുടെ എണ്ണം: ഉത്തർപ്രദേശ് (217), രാജസ്ഥാൻ (191), മഹാരാഷ്ട്ര (178), തമിഴ്നാട് (146), തെലങ്കാന (119), ആന്ധ്രാപ്രദേശ് (109), മധ്യപ്രദേശ് (109).

2022ൽ ഒമ്പത് സംസ്ഥാനങ്ങളിൽ ഇന്ത്യൻ ശിക്ഷാനിയമം 153 എ പ്രകാരം നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ, 2021ൽ ആന്ധ്ര, ഉത്തർപ്രദേശ് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഐ.പി.സി 153 എ പ്രകാരം നൂറിലധികം കേസുകളെടുത്തത്. മധ്യപ്രദേശിൽ 2021ൽ 38 കേസുകളുണ്ടായിരുന്നത് 2022ൽ 108 ആയി. ഡൽഹിയിൽ 2022ൽ 26, 2021ൽ 17, 2020ൽ 36 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.

കുറ്റകൃത്യങ്ങളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത് പൊലീസിന്റെ കാര്യക്ഷമതയില്ലായ്മയുടെ പ്രതിഫലനമാണെന്ന വാദത്തിൽ കഴമ്പില്ലെന്ന് എൻ.സി.ആർ.ബി പറയുന്നു. കുറ്റകൃത്യം കൂടുന്നതും കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നതും രണ്ട് വ്യത്യസ്ത വിഷയങ്ങളാണെന്നും ബ്യൂറോ പറയുന്നു.

Tags:    
News Summary - Sikkim records lowest murder count

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.