സിംഗപ്പൂർ ഉച്ചകോടിയിൽ ഡൽഹി മോഡൽ വിശദീകരിക്കാൻ അവസരം; സന്ദർശനത്തിന് കേന്ദ്രാനുമതി ലഭിച്ചിട്ടില്ലെന്ന് കെജ്രിവാൾ

ന്യൂഡൽഹി: സിംഗപ്പൂരിൽ നടക്കുന്ന 'വേൾഡ് സിറ്റീസ് സമ്മിറ്റി'ൽ ഡൽഹി മോഡൽ ഭരണത്തെ കുറിച്ച് വിവരിക്കാൻ അവസരം ലഭിച്ചിട്ടും സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എത്രയും പെട്ടെന്ന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കെജ്രിവാൾ കത്തയച്ചു.

ഈ ക്ഷണം രാജ്യത്തിന് അഭിമാനമാണ്. ഇത്ര സുപ്രധാനമായ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരു മുഖ്യമന്ത്രിയെ തടയുന്നത് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സിംഗപ്പൂർ ഹൈകമ്മീഷണർ സൈമൺ വോങ് ജൂണിൽ കെജ്രിവാളിനെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുകയും കെജ്രിവാൾ ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ സന്ദർശനത്തിന് ഇതുവരെ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല.

'ലോകോത്തര സമ്മേളനത്തിൽ ഡൽഹി മോഡലിനെ കുറിച്ച് അവതരിപ്പിക്കാൻ സിംഗപ്പൂർ സർക്കാർ ഞങ്ങളെ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള നിരവധി വലിയ നേതാക്കളുടെ മുന്നിൽ ഡൽഹി മോഡൽ അവതരിപ്പിക്കും. ലോകം മുഴുവൻ ഈ മാതൃകയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.

അതിനാൽ എത്രയും വേഗം അനുമതി നൽകുക. ഈ സന്ദർശനത്തിലൂടെ എനിക്ക് രാജ്യത്തിന്റെ യശസ് ഉയർത്താൻ കഴിയും' അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Singapore Visit Yet To Be Cleared, Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.