ബാങ്കുവിളിയെ വിമർശിച്ച് ഗായിക സുചിത്ര കൃഷ്ണമൂർത്തിയും

ന്യൂഡൽഹി: സോനു നിഗമിന് പിന്നാലെ മുസ് ലിം പള്ളികളിലെ ബാങ്കുവിളിയെ വിമർശിച്ച് ഗായിക സുചിത്ര കൃഷ്ണമൂർത്തി രംഗത്ത്. രാത്രി പത്ത് മണിക്കും ആറു മണിക്കും ഇടയിൽ ഉച്ചഭാഷിണി ഉപയോഗം അനുവദിക്കരുതെന്ന സുചിത്ര കൃഷ്ണമൂർത്തിയുടെ ട്വീറ്റാണ് വിവാദമായത്.

ബാങ്കുവിളിയിലൂടെ നിയമം ലംഘിക്കുകയാണ്. പൊലീസും മറ്റ് അധികാരികളും ഇക്കാര്യങ്ങൾ കാണാതെ അന്ധത നടിക്കുകയാണെന്നും സുചിത്ര ട്വീറ്റിൽ വിമർശിക്കുന്നു. 

നേരത്തെ, ബാങ്കുവിളിയെ വിമർശിച്ച് ബോളിവുഡ് ഗായകൻ സോനു നിഗം ട്വീറ്റ് ചെയ്തത് വലിയ വിമർശത്തിന് വഴിവെച്ചിരുന്നു. ‘‘എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ് ലിം അല്ല, പക്ഷേ പുലർച്ചെ ബാങ്കുവിളികേട്ടാണ് എനിക്ക്  ഉണരേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്നവസാനിക്കും’’- എന്നായിരുന്നു സോനുവിന്‍റെ ട്വീറ്റ്. 

സോനു നിഗം ഇസ് ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡയയിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. 

Tags:    
News Summary - singer Suchitra Krishnamoorthi tweets about Azaan and loudspeakers -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.