ന്യൂഡൽഹി: പശ്ചിമബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസു മായി സീറ്റ് ചർച്ച നടത്തിയിട്ടില്ല. എന്നാൽ, തൃണമൂൽ, ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുമെന്നും സീതാറാം യ െച്ചൂരി പറഞ്ഞു.
ബി.ജെ.പിയേയും തൃണമൂലിനെയും തോൽപ്പിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. സഖ്യങ്ങളെ സംബന്ധിച്ച് ഇപ്പോൾ ചർച്ചകൾ നടത്തിയിട്ടില്ല. അടവുനയം സംസ്ഥാന അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യതക്ക് മുഖ്യ പരിഗണന നൽകും. തൊഴിലില്ലായ്മ മുഖ്യ വിഷയമാക്കി ഉയർത്തികൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളിൽ സി.പി.എമ്മുമായി തെരഞ്ഞെടുപ്പ് ധാരണക്ക് തയാറെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. സഖ്യസാധ്യത നില നിൽക്കുന്നുവെന്ന് പശ്ചിമബംഗാൾ പി.സി.സി അധ്യക്ഷൻ സോമേന്ദ്രനാഥ് മിത്ര പറഞ്ഞു. എന്നാൽ, തൃണമൂലുമായി സഖ്യത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.