ന്യൂഡൽഹി: അദാനി ഗ്രൂപ്പിന് രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകിയതായി കേന്ദ്ര സർക്കാർ. സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു ലോക്സഭയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സർക്കാർ ഉടമസ്ഥതയിലുള്ള ലഖ്‌നൗ, അഹമ്മദാബാദ്, മംഗളൂരു, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകിയത്.
മന്ത്രി ഇക്കാര്യം വ്യക്തമാക്കിയപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് വിമർശനമുന്നയിച്ചു. രണ്ട് വിമാനത്താവളങ്ങൾ ഒരേ സ്ഥാപനത്തിന് നൽകേണ്ടതില്ലെന്നായിരുന്നു നീതി ആയോഗിന്‍റെയും സാമ്പത്തിക കാര്യ വകുപ്പിന്‍റെയും നിലപാടെന്ന് സൗഗത റോയ് ചൂണ്ടിക്കാട്ടി.
എന്നാൽ, ഈ പ്രസ്താവനയിൽ വസ്തുതയില്ലെന്നും വെറും ആരോപണങ്ങളാണെന്നും, വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകാൻ സമഗ്രവും സുതാര്യവുമായ പ്രക്രിയയാണ് നടന്നതെന്നും രാംമോഹൻ നായിഡു മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.