അദാനി ഗ്രൂപ്പിന് നൽകിയത് ആറ് വിമാനത്താവളങ്ങൾ -പാർലമെന്‍റിൽ വ്യക്തമാക്കി കേന്ദ്രം
text_fieldsന്യൂഡൽഹി: അദാനി ഗ്രൂപ്പിന് രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകിയതായി കേന്ദ്ര സർക്കാർ. സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു ലോക്സഭയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സർക്കാർ ഉടമസ്ഥതയിലുള്ള ലഖ്‌നൗ, അഹമ്മദാബാദ്, മംഗളൂരു, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകിയത്.
മന്ത്രി ഇക്കാര്യം വ്യക്തമാക്കിയപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് വിമർശനമുന്നയിച്ചു. രണ്ട് വിമാനത്താവളങ്ങൾ ഒരേ സ്ഥാപനത്തിന് നൽകേണ്ടതില്ലെന്നായിരുന്നു നീതി ആയോഗിന്‍റെയും സാമ്പത്തിക കാര്യ വകുപ്പിന്‍റെയും നിലപാടെന്ന് സൗഗത റോയ് ചൂണ്ടിക്കാട്ടി.
എന്നാൽ, ഈ പ്രസ്താവനയിൽ വസ്തുതയില്ലെന്നും വെറും ആരോപണങ്ങളാണെന്നും, വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകാൻ സമഗ്രവും സുതാര്യവുമായ പ്രക്രിയയാണ് നടന്നതെന്നും രാംമോഹൻ നായിഡു മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.