ഭോപ്പാൽ: മധ്യപ്രദേശിെല ഇന്‍ഡോര്‍ സെൻട്രൽ ജയിലിൽ കഴിയുന്ന ആറ് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 20 ന് ജയിലിലെ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് പുറത്തുവന്ന പരിേശാധനാഫലത്തിൽ രണ്ടുപേർ കൂടി ക ോവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയതായി ജയില്‍ ഡപ്യൂട്ടി സൂപ്രണ്ട് ലക്ഷ്മണ്‍ സിങ് ഭദൗരിയ അറിയിച്ചു.
ചന്ദൻ നഗറിൽ പൊലീസിന് നേരെ കല്ലെറിഞ്ഞതിന് കുറ്റം ആരോപിക്കപ്പെട്ടയാൾക്കും ഇയാളുടെ മകനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർക്കൊപ്പം താമസിച്ച മറ്റൊരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നതായി ലക്ഷ്മണ്‍ സിങ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച ആറു പേരെയും എം.ആർ.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാല് ജയില്‍ അധികൃതരുടെയും ഒരു തടവുകാരെൻറയും ഫലം നെഗറ്റീവാണ്. 20 തടവുകാരുടെയും 29 ജയിലധികൃതരുടെയും കോവിഡ് പരിശോധനാ ഫലങ്ങള്‍ ഇനിയും വന്നിട്ടില്ല. 250 തടവുകാരെ മുന്‍കരുതലിൻെറ ഭാഗമായി താൽക്കാലിക ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.