തൃശൂർ: ദേശീയപാത 66ലെ ആറുവരിപ്പാത 45 മീറ്ററിൽ തന്നെയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 45 മീറ്ററിൽ കുറഞ്ഞ് ആറുവരി ദേശീയപാത പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കി. കുറ്റിപ്പുറം മുതൽ ഇടപ്പള്ളി വരെ ആറുവരിയാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കണമെന്ന എം.പിയുടെ കത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ റോഡ് കോൺഗ്രസിെൻറ മാർഗനിർദേശ പ്രകാരം ആറുവരിപ്പാതക്ക് 60 മീറ്റർ വേണം. എന്നാൽ, കേരളത്തിെൻറ സാഹചര്യം പരിഗണിച്ച് അത് 45 മീറ്ററാക്കി. സർവിസ് റോഡുകളില്ലാതെ 30 മീറ്റർ വീതിയിൽ ആറുവരിപ്പാത സാധ്യമായേക്കും. എന്നാൽ, കേരളത്തിൽ സർവിസ് റോഡുകളില്ലാതെ ആറുവരിപ്പാത പ്രായോഗികമല്ല. അത് പരിഗണിക്കുമ്പോൾ 45 മീറ്റർ ആവശ്യമാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
പാതക്ക് സ്ഥലമെടുക്കുേമ്പാൾ 1956ലെ ദേശീയപാത ആക്ട് പ്രകാരമാണ് നഷ്ടപരിഹാരം നൽകുന്നതെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഇതിൽ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്ന് അംഗീകരിച്ചതാണെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.