മുംബൈ: ആറുമാസം പ്രായമായ കുഞ്ഞ് മാതാവിന്‍റെ കൈയിൽ നിന്നും താഴെവീണ് മരിച്ചു. ഒന്നാംനിലയിലെ ബാൽക്കണിയിൽ നിന്നുമാണ് കുഞ്ഞ് താഴെ വീണത്. ഹൈഹീൽ ചെരുപ്പ് ധരിച്ച മാതാവിന് ബാലൻസ് നഷ്ടപ്പെട്ടതുകൊണ്ടാണ് കൈയിലിരുന്ന കുഞ്ഞ് താഴേക്ക് വീണതെന്നാണ് ആരോപണം.
ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഫെഹ്മിദ ഷെയ്ഖും കുടുംബവും ഞായറാഴ്ച വൈകീട്ട് കല്യാണിലെത്തിയത്. വിവാഹശേഷം ഉല്ലാസ് നഗറിലുള്ള വീട്ടിലേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. ഒന്നാംനിലയിലെ ബാൽക്കണിയിലൂടെ കുഞ്ഞിനേയും എടുത്ത് വരികയായിരുന്നു ഫെഹ്മിദയും ഭർത്താവും. പെട്ടെന്ന് ബാലൻസ് നഷ്ടപ്പെട്ട ഫെഹ്മിദയുടെ കൈയിൽ നിന്ന് കുഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.
രക്തത്തിൽ കുളിച്ചു കിടന്ന കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.