നിതീഷ് കുമാർ കുടുംബത്തിലേക്ക് തിരിച്ചെത്തിയത് ബി.ജെ.പിക്ക് മുഖത്തേറ്റ അടി -തേജസ്വി യാദവ്

ന്യൂഡൽഹി: നിതീഷ് കുമാർ സോഷ്യലിസ്റ്റ് കുടുംബത്തിലേക്ക് തിരിച്ചെത്തിയത് ബി.ജെ.പിക്ക് മുഖത്തേറ്റ അടിയാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. പ്രാദേശിക പാർട്ടികളെ വിലക്ക് വാങ്ങിയ പിന്നാക്കകാരുടേയും ദലിതരുടേയും രാഷ്ട്രീയം ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമപ്രവ​ർത്തകരോടായിരുന്നു തേജസ്വിയുടെ പ്രതികരണം.

സോണിയയെ കൂടാതെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയുമായും തേജസ്വി കൂടിക്കാഴ്ച നടത്തും.ബിഹാറിൽ ബി.ജെ.പിയെ എതിർക്കുന്നവരെല്ലാം ഇപ്പോൾ ഒരേ ഭാഗത്ത് എത്തിയിരിക്കുകയാണ്. കൃത്യമായ സമയത്ത് നല്ല തീരുമാനമാണ് നിതീഷ് ജി എടുത്തത്. ഇത് ഇന്ത്യ മുഴുവൻ വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുകളെ സംബന്ധിക്കുന്ന ബി.ജെ.പി ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ഹിന്ദു-മുസ്‍ലിം വിഭജനത്തെ കുറിച്ച് മാത്രം പറയുന്ന ബി.ജെ.പി തൊഴിലിനെ കുറിച്ച് സംസാരിക്കുന്നത് നല്ല കാര്യമാണെന്നായിരുന്നു തേജസ്വിയുടെ പ്രതികരണം.

Tags:    
News Summary - "Slap To BJP": Tejashwi Yadav Says Nitish Kumar's "Return To Family"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.