സൊമാറ്റോയുടെ വിചിത്രമായ ജോലി വാഗ്ദാനം; ഒറ്റ ദിവസംകൊണ്ട് ലഭിച്ചത് 10,000ത്തിലധികം അപേക്ഷകള്‍

സൊമാറ്റോയുടെ സി.ഇ.ഒ ദീപിന്ദര്‍ ഗോയലിന്റെ വിചിത്രമായ ജോലി വാഗ്ദാനത്തിൽ മികച്ച പ്രതികരണം. തന്റെ കമ്പനിയിലേക്ക് ചീഫ് ഓഫ് സ്റ്റാഫ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥിയെ ആവശ്യമുണ്ട് എന്നുകാണിച്ച് ദീപീന്ദര്‍ എക്‌സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിനോടകം 10,000ത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി ദീപീന്ദര്‍ എക്‌സിലൂടെ പറയുന്നു.

ബുധനാഴ്ചയാണ് ദീപീന്ദര്‍ ചീഫ് ഓഫ് സ്റ്റാഫ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് എക്‌സില്‍ പങ്കുവെച്ചത്. ജോലിക്ക് ആദ്യവര്‍ഷം ശമ്പളം ഉണ്ടാവില്ല, തിരഞ്ഞെടുക്കപ്പെടുന്നയാള്‍ കമ്പനിക്ക് 20 ലക്ഷം രൂപ നല്‍കിയാലേ ജോലി ലഭിക്കൂ, രണ്ടാംവര്‍ഷത്തിന്റെ തുടക്കത്തില്‍ മാത്രമേ ശമ്പളത്തെക്കുറിച്ച് സംസാരിക്കൂ, 50 ലക്ഷം വാർഷിക വരുമാനമുണ്ടാകും എന്നിങ്ങനെയാണ് പോസ്റ്റിലെ നിബന്ധനകള്‍. ഇതിനോടകം തന്നെ 10 മില്യണിലധികം ആളുകളാണ് പോസ്റ്റ് കണ്ടത്. 10,000ത്തിലധികം അപേക്ഷകളാണ് ദീപീന്ദറിന് ലഭിച്ചത്. പണമുള്ളവനും പണമില്ലാത്തവനുമെല്ലാം അപേക്ഷകൾ അയച്ചവരിലുണ്ടെന്നും ദീപീന്ദർ പറഞ്ഞു.

20 ലക്ഷം നല്കാൻ ഉള്ളവർക്ക് എന്തിനാണ് ഇങ്ങനെയൊരു ജോലി എന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ഇത് പണക്കാർക്ക് വേണ്ടി മാത്രം ഉള്ള ജോലിയാണെന്നും കമെന്റുകൾ വന്നിട്ടുണ്ട്. പണം തരാതെ ജോലി ചെയ്യിപ്പിക്കാനുള്ള തന്ത്രമാണെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ 

Tags:    
News Summary - zomato-ceo-deepinder-goyal-tells-how-many-applied-for-his-pay-rs-20-lakh-earn-rs-0-for-a-year-job-offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.