ലോയയുടെ മക​െൻറ വാർത്താ സമ്മേളനം;​ പിന്നിൽ അമിത്​ ഷായെന്ന്​ സാമൂഹ്യ മാധ്യമങ്ങളിൽ ആരോപണം

ന്യൂഡൽഹി: ജസ്​റ്റിസ്​ ബി.എച്ച്​ ലോയയുടെ മരണവുമായി ബന്ധപ്പെട്ട്​ മകൻ അനുജ്​ ലോയ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനം അമിത്​ ഷായുടെ അറിവോടെയെന്ന്​ സാമുഹിക മാധ്യമങ്ങളിൽ ആരോപണം. വാർത്താ സമ്മേളനത്തിൽ പിതാവി​​​െൻറ മരണം സ്വാഭാവികമെന്ന്​ അനൂജ്​ ലോയ പറഞ്ഞിരുന്നു.

ബന്ധു പ്രതീക്​ ഭണ്ഡാരി, അഭിഭാഷകൻ അമീത്​ ബി നായ്​ക്​, ലോയയുടെ കുടുംബ സുഹൃത്തും സഹപ്രവർത്തകനുമായ റിട്ടയേർഡ്​ ജില്ലാ ജഡ്​ജ്​ കെ.ബി കടാകെ എന്നിവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ലോയയുടെ മരണത്തിൽ അസ്വാഭാവികതയില്ല, പുനരന്വേഷണത്തിന്​ കുടുംബത്തിന്​ താൽപര്യമില്ലെന്നും​ അനൂജ്​​ ലോയ പറഞ്ഞിരുന്നു. ​

സമ്മർദ്ദത്തിന്​ വഴങ്ങിയാണ്​ മകൻ അനൂജ്​ പിതാവി​​​െൻറ മരണത്തിൽ സംശയമില്ലെന്ന്​ പറഞ്ഞതെന്ന്​ അമ്മാവൻ ​ശ്രീനിവാസ് ലോയ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ത​​​െൻറ കുടുംബത്തിലെ ആരെയെങ്കിലും രാഷ്​ട്രീയക്കാർ വകവരുത്തുമെന്ന്​ ഭയപ്പെടുന്നതായി ​ 2015 ഫെബ്രുവരിയിൽ അനൂജ്​ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ ​ഹൈകോടതി ചീഫ്​ ജസ്​റ്റിസായിരുന്ന മഞ്​ജുള ചെല്ലൂരിനയച്ച കത്തിൽ പറഞ്ഞത് പിതാവി​​​െൻറ മരണത്തിൽ സംശയമില്ലാ എന്നാണ്​.

വാർത്താ സമ്മേളനം ചാനലുകളിൽ വന്നയുടനെ ബി.ജെ.പി പ്രസിഡൻറിനെതിരെ ആരോപണം ഉയർന്ന്​ തുടങ്ങുകയായിരുന്നു. വാർത്താ സമ്മേളനത്തിന്​ പിന്നിൽ അമിത്​ ഷായാണെന്നും ലോയയുടെ മരണത്തിൽ അദ്ദേഹത്തി​​​െൻറ കുടുംബം മുമ്പ്​ സംശയം പ്രകടിപ്പിച്ചിരുന്നു എന്ന തരത്തിലുള്ള ട്വീറ്റുകൾ ട്വിറ്ററിൽ നിറഞ്ഞു. മകൻ അനൂജ്​ ലോയയുടെ ശരീര ഭാഷ ശ്രദ്ധിച്ചാൽ സമ്മർദ്ദം ചെലുത്തിയാണ്​ വാർത്താ ​സമ്മേളനത്തിന്​  കൊണ്ട്​ വന്നത്​ എന്ന കാര്യം വ്യക്​തമാണെന്നും നിരവധി പ്രമുഖർ ട്വീറ്റ്​ ചെയ്​തു.

 

Tags:    
News Summary - Social media claims Amit Shah arranged Judge Loya’s son’s press conference - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.