സൊഹ്റാബുദ്ദീന്‍ കേസ്:  അമിത് ഷാക്കെതിരായ പുന:പരിശോധന  ഹരജി തള്ളി


ന്യൂഡല്‍ഹി: സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത് ഷാക്ക് ക്ളീന്‍ചിറ്റ് നല്‍കിയതിനെതിരെ സമര്‍പ്പിച്ച പുന$പരിശോധന ഹരജി സുപ്രീംകോടതി തള്ളി. വിചാരണ കോടതിയുടെ വിധി ശരിവെച്ചുള്ള ബോംബെ ഹൈകോടതി വിധി ചോദ്യംചെയ്ത് സാമൂഹിക പ്രവര്‍ത്തകന്‍ ഹാര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. കേസ് വീണ്ടും പരിഗണിക്കത്തക്ക വിധം ഹരജിയില്‍ പുതിയ വാദങ്ങളില്ളെന്ന് ജസ്റ്റിസുമാരായ എസ്.എ. ബോബ്ദെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹരജി തള്ളുന്നതായി അറിയിച്ചത്. ആഗസ്റ്റ് ഒന്നിനാണ് വിചാരണ കോടതി വിധി ശരിവെച്ച് ബോംബെ ഹൈകോടതി അമിത് ഷാക്ക് കേസില്‍ ക്ളീന്‍ചിറ്റ് നല്‍കിയത്. 

Tags:    
News Summary - Sohrabuddin encounter: SC rejects review plea against Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.