മുംബൈ: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ എല്ലാ പ്രതികളെയും വെറു തെവിട്ട വിചാരണകോടതി വിധിക്കെതിരെ ബോംബെ ഹൈകോടതിയിൽ അപ്പീൽ നൽകണമെന്ന് ആഭ്യന ്തര മന്ത്രാലയത്തോടും സി.ബി.െഎയോടും സൊഹ്റാബുദ്ദീെൻറ സഹോദരൻ റുബാബുദ്ദീൻ ആവ ശ്യപ്പെട്ടു. ഇൗ മാസം 14നാണ് റുബാബുദ്ദീൻ ഇൗ ആവശ്യമുന്നയിച്ച് കത്തയച്ചത്.
തെളിവുകളുടെ അപര്യാപ്തതയും സംശയാതീതമായി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഡിസംബർ 21നാണ് സി.ബി.െഎ വിചാരണ കോടതി 22 പ്രതികളെയും വെറുതെവിട്ടത്. പ്രതികളിൽ കൂടുതലും ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ പൊലീസുകാരായിരുന്നു. സൊഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർബി, സൊഹ്റാബുദ്ദീെൻറ കൂട്ടാളി തുൾസിറാം പ്രജാപതി എന്നിവരാണ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ, മുതിർന്ന െഎ.പി.എസ് ഒാഫിസർമാരായ ഡി.ജി. വൻസാര, പി.സി. പാണ്ഡെ എന്നിവരടക്കം 38 പേരെയാണ് സി.ബി.െഎ തുടക്കത്തിൽ പ്രതിചേർത്തത്. അമിത് ഷാ അറസ്റ്റിലായെങ്കിലും 2014ൽ സി.ബി.െഎ കോടതി കുറ്റമുക്തനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.