ഗാസിപൂർ: ഉത്തർപ്രദേശിലെ ഗാസിപൂരിൽ സമാജ്‍വാദി പാർട്ടിക്ക് രണ്ട് സ്ഥാനാർഥികൾ. മണ്ഡലത്തിലെ സിറ്റിങ് എം.പി അഫ്സൽ അൻസാരിയാണ്. യു.പി മുൻ എം.എൽ.എയും പഴയ ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരിയുടെ സഹോദരൻ കൂടിയായ അഫ്സൽ ഇക്കുറി എസ്.പി ടിക്കറ്റിലാണ് മത്സരിക്കുന്നത്.
പഴയ ഒരു കേസിന്റെ പേരിൽ അഫ്സൽ അയോഗ്യനാക്കപ്പെടുമോ എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആശങ്കയുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ അഫ്സൽ സ്വന്തം മകൾ നുസ്റത്ത് അൻസാരിയെത്തന്നെ രംഗത്തിറക്കി. കഴിഞ്ഞദിവസം നുസ്റത്ത് രണ്ട് സെറ്റ് പത്രിക നൽകി: ഒരെണ്ണം സ്വതന്ത്രയായും മറ്റൊന്ന് എസ്.പി സ്ഥാനാർഥിയായും.
ഏതെങ്കിലും സാഹചര്യത്തിൽ അഫ്സൽ അയോഗ്യനായാൽ നുസ്റത്തായിരിക്കും പാർട്ടി സ്ഥാനാർഥി. കേസിൽ മെയ് 20ന് ഹൈകോടതി വിധി പറയും. 2019ൽ, ബി.ജെ.പിയുടെ മനോജ് സിൻഹയെ ലക്ഷത്തിൽപരം വോട്ടിനാണ് അഫ്സൽ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.