ന്യൂഡൽഹി: കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കനത്ത മഞ്ഞുവീഴ്ചയുണ്ടായ ഉയർന്ന പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ അതിർത്തി കടന്ന് നുഴഞ്ഞു കയറിയ അഞ്ച് പാകിസ്താൻ ഭീകരരെ ഇന്ത്യൻ സേന വധിച്ചു. കരസേനയുടെ പ്രത്യേക വിഭാഗത്തിൽപ്പെട ്ട അഞ്ച് സൈനികർ വീരമൃത്യു വരിച്ചു.
ഹിമാചൽ പ്രദേശ് സ്വദേശികളായ സുബേദാർ സഞ്ജീവ് കുമാർ, ശിപായി ബാൽ കൃഷ്ണൻ, ഉത്ത രാഖണ്ഡ് സ്വദേശികളായ ഹവിൽദാർ ദേവേന്ദ്ര സിങ്, ശിപായി അമിത് കുമാർ, രാജസ്ഥാൻ സ്വദേശി ശിപായി ഛത്രപാൽ സിങ് എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്.
ഏപ്രിൽ ഒന്നിനാണ് മഞ്ഞുമൂടിയ പ്രദേശത്ത് അസ്വാഭാവികമായ കാൽപ്പാടുകൾ സൈനികരുടെ ശ്രദ്ധയിൽപ്പെട്ടത്. തിരച്ചിലിനിറങ്ങിയ പ്രത്യേക സൈനിക വിഭാഗത്തിൽപ്പെട്ടവർ കനത്ത മഞ്ഞുവീഴ്ചമൂലം വഴികളെല്ലാം അടഞ്ഞതിനാൽ അതിസാഹസിക നീക്കത്തിലൂടെയാണ് പാക് ഭീകരരെ കണ്ടെത്തിയത്. രണ്ട് ദിവസമായി തുടരുന്ന മഞ്ഞുവീഴ്ചയുടെ മറവിൽ നുഴഞ്ഞുകയറുകയായിരുന്നു ഭീകരുടെ ലക്ഷ്യം.
ഏപ്രിൽ ഒന്നിനുതന്നെ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സേനാംഗങ്ങൾക്ക് അവരുടെ ബാഗുകൾ അടക്കമുള്ളവ മാത്രമാണ് കണ്ടെത്താനായത്. തുടർന്ന് ഏപ്രിൽ മൂന്നിനും നാലിനും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അതിനിടെ, പ്രത്യേക പരിശീലനനം നേടിയ പാരാ സ്പെഷൽ ഫോഴ്സസിെൻറ സഹായവും സൈന്യം തേടി. പ്രദേശം മുഴുവൻ മഞ്ഞുമൂടിക്കിടന്നതിനാൽ ആളില്ലാ നിരീക്ഷണ വിമാനം വഴി ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ സേനക്ക് കഴിഞ്ഞു.
ഹെലിക്കോപ്റ്റർ ഉപയോഗിച്ച് അടുത്ത ബറ്റാലിയൻ ആസ്ഥാനത്തെത്തി സൈനികർ അവിടേക്ക് തിരിച്ചു. ഏപ്രിൽ അഞ്ചോടെ സൈനികരും ഭീകരരും തമ്മിൽ മുഖാമുഖം കാണുകയും രൂക്ഷമായ ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. ഇതിൽ അഞ്ച് ഭീകരരെയും വധിക്കാൻ സൈന്യത്തിനായി. അഞ്ച് സൈനികരുടെ വിലപ്പെട്ട ജീവൻ നഷ്ടമാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.