ന്യൂഡൽഹി: കോവിഡിെൻറ ഡെൽറ്റ വകഭേദത്തെ മറികടക്കാൻ ബൂസ്റ്റർ ഡോസ് നൽകുമെന്ന് സ്പുട്നിക്. വാക്സിൻ ഡോസ് നൽകിയതിന് ശേഷമാവും ഡെൽറ്റയെ പ്രതിരോധിക്കാനായി ബൂസ്റ്റർ ഡോസ് കൂടി നൽകുക. സ്പുട്നിക് വാക്സിെൻറ നിർമ്മാതാക്കളയാ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ടാണ് ഇക്കാര്യം അറിയിച്ചത്.
ഡെൽറ്റ വകഭേദം നമ്മുടെ പൊതുവായ ശത്രുവാണ്. അതിനെതിരെ നമുക്ക് ഒരുമിച്ച് പോരാടാം. ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി മറ്റ് വാക്സിനുകൾക്കും ബൂസ്റ്റർ ഡോസ് ലഭ്യമാക്കുമെന്ന് സ്പുട്നിക് അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ കോവിഡിെൻറ ഡെൽറ്റ വകഭേദത്തിനെതിരെ സ്പുട്നിക് വാക്സിൻ ഫലപ്രദമാണെന്ന് അവകാശപ്പെട്ട് കമ്പനി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബൂസ്റ്റർ ഡോസ് നൽകുമെന്ന് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ അംഗീകാരം ലഭിച്ച വാക്സിനുകളിലൊന്നാണ് സ്പുട്നിക്. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറിട്ടറിയാണ് സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.