ന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തർക്കത്തിൽ കോടതിക്കു പുറത്ത് ഒത്തുതീർപ്പുണ്ടാക്കുമെന്ന് പ്രചരിപ്പിക്കുന്ന ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കറുമായി അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം മൗലാന സൽമാൻ നദ്വി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ ബോർഡ് തീരുമാനിച്ചു.
േബാർഡ് പ്രസിഡൻറ് മൗലാന റാബിഅ് ഹസനി നദ്വി, ജനറൽ സെക്രട്ടറി മൗലാന വലി റഹ്മാനി, സെക്രട്ടറി മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി, പ്രവർത്തക സമിതി അംഗം മൗലാന അർശദ് മദനി എന്നിവർ ചേർന്നാണ് അന്വേഷം നടത്തുന്നത്. രഹസ്യമായ സംഭാഷണമാണ് ഉദ്ദേശിക്കുന്നത്.
വ്യക്തിനിയമ ബോർഡ് അംഗങ്ങൾ ഇതിനകംതന്നെ മൗലാന നദ്വിയോട് അതൃപ്തി അറിയിച്ചിട്ടുണ്ട്. വ്യക്തിനിയമ ബോർഡിെൻറയും സുന്നി വഖഫ് ബോർഡിെൻറയും അംഗങ്ങളുമായി രവിശങ്കർ ചർച്ച നടത്തിയെന്നും കോടതിക്കു പുറത്ത് ഒത്തുതീർപ്പുണ്ടാക്കുന്നതിനോട് അവർ യോജിച്ചുവെന്നും കഴിഞ്ഞ ദിവസം ആർട്ട് ഒാഫ് ലിവിങ്ങുമായി ബന്ധപ്പെട്ടവർ വിശദീകരിച്ചിരുന്നു. പള്ളി മറ്റൊരു സ്ഥലത്ത് നിർമിക്കുന്നതിനോടും യോജിച്ചുവെന്നായിരുന്നു വിശദീകരണം. വിവിധ സംഘടനകളുടെ യോഗം വൈകാതെ അയോധ്യയിൽ വിളിച്ചുകൂട്ടാനാണ് രവിശങ്കറുടെ നീക്കം. എന്നാൽ, ഇദ്ദേഹത്തിന് രണ്ടു പക്ഷത്തുനിന്നും ഒറ്റപ്പെട്ട പിന്തുണ മാത്രമാണ് കിട്ടുന്നത്. ഇത്തരമൊരു ശ്രമത്തെ പിന്തുണക്കുന്നില്ലെന്ന് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് അടുത്തയിടെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.