ശ്രീനഗർ: ആക്രമണത്തിെൻറ നടുക്കത്തിൽ ശ്രീനഗർ-ജമ്മു പാത. പാത കടന്നുപോകുന്ന വഴിയിലെ ഗ്രാമീണർ ദുരന്തത്തിൽ തരിച്ചുനിൽക്കുകയാണ്. കഴിഞ്ഞ ദിവസം വെടിയൊച്ച കേട്ടാണ് മുതിർന്നവർ പുറത്തിറങ്ങിയത്. വാഹനത്തിെൻറ ചില്ലുകൾ റോഡിൽ തകർന്നുകിടക്കുന്നതാണ് അവർ കണ്ടത്. അതിനു മുകളിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു. ഇപ്പോൾ സംഭവത്തിെൻറ അവശിഷ്ടം റോഡിൽ ചിതറിക്കിടക്കുന്ന ചില്ലുകഷണങ്ങൾ മാത്രം.
അമർനാഥ് തീർഥാടകരുടെ വാഹനത്തിനുനേരെ നടന്ന ആക്രമണത്തിൽ ഏഴു പേരാണ് കൊല്ലപ്പെട്ടത്. 19 േപർക്ക് പരിക്കേറ്റു. മരിച്ചവരിൽ ആറു പേരും സ്ത്രീകളാണ്. ലശ്കറെ ത്വയ്യിബ ഭീകരരാണ് കൊല നടത്തിയതെന്ന് െപാലീസ് പറഞ്ഞു. ഗ്രാമീണരുടെ വാക്കുകളിൽ ദുഃഖവും വേദനയും പ്രകടമാണ്. ‘‘സംഭവത്തിെൻറ നടുക്കത്തിലാണ് ഞങ്ങൾ. വെടിവെപ്പു നടക്കുേമ്പാൾ ഞാൻ മാർക്കറ്റിൽ പോയതായിരുന്നു. പെെട്ടന്നാണ് വെടി മുഴങ്ങിയത്. ആളുകൾ പല ഭാഗത്തേക്കും ഒാടി. എന്താണ് സംഭവിക്കുന്നെതന്ന് ആർക്കും മനസ്സിലായില്ല’’ -ബൊേട്ടേങ്കാ സ്വദേശിയായ അബ്ദുൽ മജീദ് പറഞ്ഞു. 10 വർഷത്തിേലറെയായി വെടിവെപ്പുകളൊന്നും ഉണ്ടാകാത്ത ഗ്രാമമാണിത്. സമാധാനം ഇവിടെ നിലനിന്നു വന്നു. വാഹനം കടന്നുപോയതിെൻറ വലതു ഭാഗത്തുനിന്ന് രണ്ടോ മൂന്നോ തീവ്രവാദികളാണ് വെടിയുതിർത്തതെന്ന് കരുതുന്നു.
വെടിവെപ്പ് നടക്കുേമ്പാൾ അതിെൻറ അര കിലോമീറ്റർ ദൂരത്ത് പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നു. മരണനിരക്ക് കുറച്ചത് ഡ്രൈവറുടെ ധീരതയാണ്. വെടിയുണ്ടകൾക്കു മുന്നിലും പതറാതെ അദ്ദേഹം വാഹനവുമായി ആശുപത്രിയിലേക്ക് കുതിച്ചു -ഒരു പൊലീസ് ഒാഫിസർ പറഞ്ഞു. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ സുരക്ഷസേന അഞ്ചംഗ കുടുംബത്തെ കസ്റ്റഡിയിലെടുത്തതും പ്രതിഷേധത്തിന് കാരണമായി.
‘‘യാത്രികർക്കുനേരെയുണ്ടായ ആക്രമണത്തിലും മരണത്തിലും അതീവ ദുഃഖിതരാണ് ഞങ്ങൾ. അവർ ഞങ്ങളുടെ അതിഥികളായിരുന്നു. എന്നാൽ, സേന ഇവിടെയുള്ള ജനങ്ങളുടെ നേരെയാണ് തിരിഞ്ഞത്’’ -ഒരു വനിത പറഞ്ഞു. ബൊേട്ടേങ്കായിലെ കടകൾ അടഞ്ഞുകിടക്കുകയാണ്. അതിനു സമീപത്തെ അനന്ത്നാഗ് ടൗൺ സാധാരണ നിലയിലാെണങ്കിലും ദുരന്തമുണ്ടാക്കിയ മ്ലാനത അവിടെയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.