ശ്രീനഗറിൽ വോ​െട്ടടുപ്പിനിടെ അക്രമം: എട്ടു മരണം

ഗാന്ദർബൽ (കശ്മീർ): ശ്രീനഗർ ലോക്സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വ്യാപക അക്രമം. സുരക്ഷസേനയുടെ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും െചയ്തു. പ്രതിഷേധക്കാർ പോളിങ് സ്റ്റേഷൻ ആക്രമിച്ചു. ഗാന്ദർബൽ ജില്ലയിൽ ജനക്കൂട്ടം കെല്ലറിയുകയും പോളിങ് ബൂത്ത് െപട്രോൾ ബോംബെറിഞ്ഞ് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സൈന്യത്തി​െൻറ സഹായം തേടി. ശ്രീനഗറിൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പോളിങാണ് രേഖപ്പെടുത്തിയത്. 
ജില്ലയിൽ 20കാരനായ ജാൻ മുഹമ്മദും 15കാരനായ ഫൈസാൻ ധറുമാണ് വെടിവെപ്പിൽ മരിച്ചത്. റാക്സുന ബീർവ മേഖലയിൽ നിസാർ അഹ്മദ്, ആഖിബ് വാനി എന്നവർ കൊല്ലപ്പെട്ടു. ദൗലത്പുരയിൽ ഷാബിർ അഹ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. മാഗം പട്ടണത്തിൽ പെല്ലറ്റ് ആക്രമണത്തിൽ ആദിൽ ഫറൂഖ് എന്ന യുവാവ് കൊല്ലപ്പെട്ടു. സോഗം ചദൂരയിലെ അമിർ മല്ല എന്നയാളും കൊല്ലപ്പെട്ടു. നഗരപ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും സുരക്ഷസേനക്കും നേരെയുണ്ടായ കല്ലേറ് വോെട്ടടുപ്പിനെ ബാധിച്ചു. ബുദ്ഗാം ജില്ലയിലെ 70 ശതമാനം പോളിങ് സ്റ്റേഷനുകളിൽനിന്നും ഉദ്യോഗസ്ഥർ രക്ഷപ്പെട്ടു. നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല മൽസരിക്കുന്ന ശ്രീനഗറിൽ 7.14 ശതമാനമാണ് പോളിങ്. നാഷനൽ കോൺഫറൻസി​െൻറ പരമ്പരാഗത ശക്തികേന്ദ്രമാണ് ഗാന്ദർബൽ, കാങ്കൻ നിയമസഭാ മണ്ഡലങ്ങളടങ്ങിയ ജില്ല. ഒരു മണിവരെ ഗാന്ദർബലിലെ 15 പോളിങ് ബൂത്തുകളിലും കാങ്കനിലെ രണ്ട് ബൂത്തുകളിലും ഒറ്റവോട്ട് പോലും രേഖപ്പെടുത്തിയില്ല. 
ഗദുര പ്രദേശത്ത് ജനക്കൂട്ടം പോളിങ് സ്റ്റേഷന് കല്ലെറിയുകയും ബൂത്തുകൾ കത്തിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് സൈന്യത്തി​െൻറ സഹായം തേടേണ്ടിവന്നത്. ഗാന്ദർബൽ പട്ടണത്തിലെ പൊലീസ് സ്റ്റേഷനു സമീപം ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ സാക്കിർ മൂസയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഇവിടെ പ്രതിഷേധക്കാർ പോളിങ് ബൂത്തിന് പുറത്ത് ഒത്തുകൂടി ആളുകളോട് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാവശ്യപ്പെട്ട് സമരം നടത്തി. ഗുത്ലിബാഗ് പ്രദേശത്ത് 25ഒാളം ആളുകളടങ്ങിയ സംഘം രാവിലെ ഒമ്പതോടെ വോട്ട് രേഖപ്പെടുത്തുകയും പിന്നീട് മറ്റുള്ളവർ വോട്ട് രേഖപ്പെടുത്തുന്നത് തടയാൻ പോളിങ് സ്റ്റേഷനുനേരെ കല്ലെറിയുകയും ചെയ്തു. പലയിടത്തും പോളിങ് മെഷീനുകൾ തകരാറിലാക്കി.  അക്രമം മുന്നിൽക്കണ്ട് വൻ പൊലീസ് സന്നാഹം ഏർപെടുത്തുകയും ഇൻറർനെറ്റ് സേവനങ്ങൾ വിഛേദിക്കുകയും ചെയ്തിരുന്നു. 
തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താനാകാത്തതിന് നാഷനൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്ദുല്ലയും മകൻ ഉമർ അബ്ദുല്ലയും ജമ്മു-കശ്മീർ സർക്കാറിനെ കുറ്റപ്പെടുത്തി.  ദക്ഷിണ കശ്മീരിലെ അനന്തനാഗ് ലോക്സഭാമണ്ഡലത്തിൽ 12നാണ് തെരഞ്ഞെടുപ്പ്.  മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ഇളയ സഹോദരൻ തസാദുഖ് മുഫ്തിയാണ് ഇവിടെ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിൽ പ്രതിഷേധം നടത്തിയവർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കശ്മീരിൽ വിഘടനവാദികൾ രണ്ടു ദിവസത്തെ സ്തംഭനസമരത്തിന് ആഹ്വാനംചെയ്തു. 

Tags:    
News Summary - Srinagar bypoll: 1 killed, 5 injured in clashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.