ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിനെതിരെ ആരോപണവുമായി വീണ്ടും അസം യൂത്ത് കോൺഗ്രസ് അധ്യക്ഷ ഡോ. അങ്കിത ദത്ത. കഴിഞ്ഞ ആറുമാസമായി ശ്രീനിവാസും യൂത്ത് കോൺഗ്രസ് സെക്രട്ടറി വർധൻ യാദവും തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയാണെന്ന് അങ്കിത ആരോപിച്ചു.
ഇക്കാര്യം രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ട്വിറ്റർ വിഡിയോയിലൂടെ അങ്കിത വ്യക്തമാക്കി. മോശം പദങ്ങൾ ഉപയോഗിച്ച് പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണ്. ഒരു വനിതയായതിനാൽ വിവേചനം കാണിക്കുന്നു. മാസങ്ങളോളം താൻ നിശബ്ദയായി ഇരുന്നുവെന്നും അങ്കിത പറയുന്നു.
തനിക്ക് രാഹുൽ ഗാന്ധിയിൽ വിശ്വാസമുണ്ടായിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ തനിക്ക് നേരെയുള്ള പീഡനങ്ങളെ കുറിച്ച് രാഹുലിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ ഇത്ര നാളായിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതാണോ രാഹുൽ മുന്നോട്ടുവെക്കുന്ന സ്ത്രീ സുരക്ഷിത ഇടമെന്നും അങ്കിത ദത്ത ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.