ന്യൂഡൽഹി: പെട്രോൾ വില ലിറ്ററിന് 111.1 രൂപയിലെത്തിയതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വൈ.ബി. ശ്രീവത്സ. പെട്രോൾ വില നൂറു കടന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞിരുന്നു. തുടർന്ന് ദിനംപ്രതിയെന്നോണം വർധിപ്പിക്കുന്ന ഇന്ധനവില 111 രൂപ കടന്ന സാഹചര്യത്തിലാണ് ശ്രീവത്സയുടെ വിമർശനം.
രാജ്യത്ത് പെട്രോളിന് 111.10 രൂപയെത്തിയ ഇന്ന് െപട്രോൾ ഫ്യുവൽ ഡിസ്പെൻസർ മെഷിനിൽ ആ തുക പ്രദർശിപ്പിച്ചതിന്‍റെ ചിത്രം സഹിതമാണ് ശ്രീവത്സയുടെ ട്വീറ്റ്.
'പെട്രോൾ വില ലിറ്ററിന് 111.1 രൂപ; നന്ദി മോദിജീ, ജനങ്ങളുടെ പണം കൂടുതൽ പെഗസസ് ലൈസൻസ് വാങ്ങാൻ ഉപയോഗിക്കൂ' -ശ്രീവത്സ ട്വീറ്റ് ചെയ്തു. ട്വീറ്റിന് കീഴിൽ വിലവർധനവിൽ പ്രതിഷേധിച്ച് നിരവധി കമന്‍റുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.