ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ 2.1 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രധനമ ന്ത്രി നിർമല സീതാരാമൻ. ഐ.ഡി.ബി.ഐ ബാങ്കിെൻറ അവശേഷിക്കുന്ന ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു. എൽ.ഐ.സിയുടെ പ്രാഥമിക ഓഹരികളും വിൽപന നടത്തും.
ശക്തമായ സമ്പദ്‌വ്യവസ്ഥക്കായി വിശ്വസനീയവും കരുത്തുറ്റതുമായ സാമ്പത്തിക മേഖല നിർണായകമാണെന്ന് ധനമന്ത്രി പറഞ്ഞു. പൊതുമേഖലാ ബാങ്കുകൾക്ക് 3.5 കോടി രൂപയുടെ മൂലധനം നൽകി.
നിക്ഷേപക ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തും. ബാങ്കുകളിലെ എല്ലാ നിക്ഷേപങ്ങളും സുരക്ഷിതമാണെന്ന് മന്ത്രി ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.