ശസ്​ത്രക്രിയക്ക്​ വി​േധയനായ രജനികാന്തിനെ സ്​റ്റാലിൻ സന്ദർശിച്ചു

ചെന്നൈ: ശസ്​ത്രക്രിയ നടത്തി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തെന്നിന്ത്യൻ സിനിമ സൂപ്പർ താരം രജനികാന്തിനെ മുഖ്യമന്ത്രി എം.കെ സ്​റ്റാലിൻ നേരിൽ ചെന്ന്​ സന്ദർശിച്ച്​ ക്ഷേമാന്വേഷണം നടത്തി. തുടർന്ന്​ ചികിത്സ സംബന്ധിച്ച്​ ഡോക്ടർമാരുമായി ഹൃസ്വ ചർച്ച നടത്തി. സംസ്​ഥാന ആരോഗ്യ മന്ത്രി എം.സുബ്രമണ്യവും സ്​റ്റാലിനൊപ്പം ഉണ്ടായിരുന്നു.

Full View

ഈ മാസം 28നാണ്​ തലക്കറക്കത്തെ തുടർന്ന് ​ചെന്നൈ ആൽവാർപേട്ടിലുള്ള കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്​. വെള്ളിയാഴ്ച 'കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ' എന്നതലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന പ്രക്രിയയാണ്​ നടത്തിയത്​.

കഴുത്തി​െൻറ ഭാഗത്ത്​ തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയിൽ പ്രവേശിച്ച് തടസപാളി നീക്കം ചെയ്യുന്നതാണ്​ രീതി. ആരാധകരുടെ തിരക്ക്​ കണക്കിലെടുത്ത്​ കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ്​ സുരക്ഷ ശക്തമാക്കിയിരുന്നു. രജനികാന്ത്​ അടുത്ത ദിവസം ആശുപത്രി വിടുമെന്നാണ്​ സൂചന.

Tags:    
News Summary - Stalin visits Rajinikanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.