മുംബൈ: മദ്യവ്യവസായി വിജയ് മല്യയുടേതടക്കം 63 പേരുടെ 7016 കോടി രൂപയുടെ വായ്പ എസ്.ബി.െഎ എഴുതിത്തള്ളിയെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഇത്തരം വായ്പകൾ നിഷ്ക്രിയ ആസ്തിയായാണ് അക്കൗണ്ട് ബുക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വായ്പ എഴുതി തള്ളി എന്ന പദാനുപദ അർഥത്തിൽ എടുക്കരുെതന്നും ജെയ്റ്റലി വ്യക്തമാക്കി.രണ്ട് തവണ യു.പി.എ സർക്കാർ പുനക്രമീകരിച്ച വായ്പകളാണിത്. വായ്പകൾ തിരിച്ചു പിടിക്കുക തന്നെ ചെയ്യും- ജെയ്റ്റലി പറഞ്ഞു.
തിരിച്ചടവിൽ വിഴ്ചവരുത്തിയ 63 അക്കൗണ്ടുകളിലെ വായ്പ എഴുതിത്തള്ളിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കളളപണം തടയുന്നതിനായി നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാർ തീരുമാനം വന്നതിന് പിന്നാലേയാണ് വിവാദമായേക്കാവുന്ന തീരുമാനം. കിങ് ഫിഷർ ഉടമ വിജയ് മല്യയുടെ 1,201 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. കെ.എസ് ഒായിലിെൻറ 596 കോടിയും സുര്യ ഫാർമസ്യുട്ടിക്കലിെൻറ 526 കോടിയും ജീ.ഇ.ടി പവറിെൻറ 400 കോടിയും എഴുതി തള്ളുമെന്നാണ് അറിയുന്നത്.
നൂറോളം ഉപഭോക്തകളാണ് എസ്.ബി.െഎയുടെ ലോൺ തിരിച്ചടവിൽ വിഴ്ച വരുത്തിയത്. ഇതിൽ ഇപ്പോൾ 63 പേരുടെ ലോണുകളാണ് എഴുതിതളളാൻ എസ്.ബി.െഎ തീരുമാനിച്ചിരിക്കുന്നത്. 36 പേരുടെ കടം ഭാഗികമായും എഴുതി തളളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.