എന്തിനും അതിരുണ്ട്, ഇല്ലേൽ മറ്റ് മാർഗം നോക്കണം; ബീഹാറിൽ നിതീഷിന്റെ പാർട്ടിക്കെതിരെ ബി.ജെ.പി

പട്‌ന: ബീഹാറിൽ ഭരണം പങ്കിടുന്ന ബി.ജെ.പിയും ജനതാദൾ യുനൈറ്റഡും തമ്മിലുള്ള പോര് മുറുകുന്നു. പങ്കാളികൾക്കിടയിലെ പോര് പുറത്തേക്ക് വന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ഫേസ്ബുക്കിലിട്ട സുദീർഘ കുറിപ്പ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ യുനൈറ്റഡിനെ രൂക്ഷമായി കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് കുറിപ്പ്.

എന്തിനും ഒരു അതിരുണ്ടെന്നും പറ്റില്ലെങ്കിൽ കളഞ്ഞിട്ട് ജനതാദൾ മറ്റ് മാർഗം നോക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു. ജനതാദൾ യുനൈറ്റഡ് പരിധി ലംഘിച്ചാൽ ബിഹാറിലെ 76 ലക്ഷം ബി.ജെ.പി പ്രവർത്തകർ മറുപടി നൽകും എന്നും ജയ്സ്വാൾ ഭീഷണിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനതാദൾ യുണൈറ്റഡ് നേതാക്കൾ ട്വിറ്റർ വഴി പരിഹസിക്കുന്നതിനെയും ബി.ജെ.പി ചോദ്യം ചെയ്തു.

"എന്തിനാണ് ഈ നേതാക്കൾ എന്നെയും കേന്ദ്ര നേതൃത്വത്തെയും ടാഗ് ചെയ്ത് ചോദ്യം ചെയ്യുന്നത്? നമ്മൾ എല്ലാവരും സഖ്യത്തിൽ നമ്മുടെ പരിധിയിൽ നിൽക്കണം. ഇനി ഏകപക്ഷീയമായിരിക്കാൻ കഴിയില്ല. ഈ പരിധിയിലെ ആദ്യത്തെ വ്യവസ്ഥ പ്രകാരം നിങ്ങൾക്ക് ട്വിറ്റർ കളിക്കാൻ കഴിയില്ല എന്നതാണ്.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നിങ്ങൾ അപമാനിക്കുകയും അദ്ദേഹത്തിനുനേരെ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്താൽ, ബിഹാറിലെ 76 ലക്ഷം ബി.ജെ.പി പ്രവർത്തകർക്ക് ഉചിതമായ ഉത്തരം നൽകാൻ കഴിയും. ഭാവിയിൽ നിങ്ങൾ ജാഗ്രത പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,"- ജയ്‌സ്വാൾ പോസ്റ്റ് ചെയ്തു.

Tags:    
News Summary - "Stay Within Limits Or Else...": Bihar BJP Chief Warns Nitish Kumar's Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.