ന്യൂഡൽഹി: കര്‍ഷകര്‍ ചൊവ്വാഴ്ച നടത്താനിരിക്കുന്ന ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന് ഡൽഹി പൊലീസ്. കടകൾ ബലമായി അടപ്പിക്കാൻ അനുവദിക്കില്ല. സാധാരണ ജീവിതം തടസപ്പെടുത്തരുതെന്നും യാത്ര സുഗമമായി തുടരാൻ ട്രാഫിക് അഡ്വൈസറി നൽകിയതായും ഡൽഹി പൊലീസ് അറിയിച്ചു.
വിവാദ കർഷക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാവാത്തതിൽ പ്രതിഷേധിച്ചാണ് കർഷകർ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കോൺഗ്രസ്, വൈ.എസ്.ആ൪ കോൺഗ്രസ്, ശിവ്സേന, ആം ആദ്മി പാ൪ട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര സ൪ക്കാറുമായി കർഷകർ അഞ്ച് തവണ ച൪ച്ച നടത്തിയിരുന്നു. എന്നാൽ ചില ഇളവുകൾ ഉറപ്പു നൽകുകയല്ലാതെ നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ ക൪ഷക൪ സമരം ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയുടെ അതിർത്തികളെല്ലാം ബന്ധിച്ചുകൊണ്ടുള്ള സമരമാണ് കർഷകർ നടത്തുന്നത്. സിംഘു അതി൪ത്തിക്ക് പുറമെ ഔച്ചാണ്ടി, പ്യാവോ മനിയാരി, മംഗേഷ് എന്നീ അതിർത്തികളും അടച്ചിട്ടുണ്ട്.
പ്രത്യേക പാ൪ലമെന്‍റ് സമ്മേളനം വിളിച്ച് കർഷകരുടെ പ്രശ്നം ചർച്ച ചെയ്യണമെന്ന ആവശ്യം പരിഗണിച്ച് വരികയാണെന്ന് കേന്ദ്രം വ്യക്തമാക്കി. ക൪ഷകരുമായി കേന്ദ്രസ൪ക്കാ൪ നിശ്ചയിച്ച അടുത്ത ച൪ച്ച ബുധനാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.