Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരത് ബന്ദിനെ കർശനമായി...

ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന്​ ഡൽഹി പൊലീസ്​

text_fields
bookmark_border
ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന്​ ഡൽഹി പൊലീസ്​
cancel
camera_alt

Photo: AP

ന്യൂഡൽഹി: കര്‍ഷകര്‍ ചൊവ്വാഴ്​ച നടത്താനിരിക്കുന്ന ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന് ഡൽഹി പൊലീസ്. കടകൾ ബലമായി അടപ്പിക്കാൻ അനുവദിക്കില്ല. സാധാരണ ജീവിതം തടസപ്പെടുത്തരുതെന്നും യാത്ര സുഗമമായി തുടരാൻ ട്രാഫിക് അഡ്വൈസറി നൽകിയതായും ഡൽഹി പൊലീസ് അറിയിച്ചു.

വിവാദ കർഷക നിയമങ്ങൾ പിൻവലിക്കാൻ കേ​ന്ദ്ര സർക്കാർ തയാറാവാത്തതിൽ പ്രതിഷേധിച്ചാണ് കർഷകർ ഭാരത് ബന്ദിന്​ ആഹ്വാനം ചെയ്​തത്​. കോൺഗ്രസ്​, വൈ.എസ്.ആ൪ കോൺഗ്രസ്​, ശിവ്സേന, ആം ആദ്മി പാ൪ട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​.

കേന്ദ്ര സ൪ക്കാറുമായി കർഷകർ അഞ്ച്​ തവണ ച൪ച്ച നടത്തിയിരുന്നു. എന്നാൽ ചില ഇളവുകൾ ഉറപ്പു നൽകുകയല്ലാതെ നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ ക൪ഷക൪ സമരം ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയുടെ അതിർത്തികളെല്ലാം ബന്ധിച്ചുകൊണ്ടുള്ള സമരമാണ്​ കർഷകർ നടത്തുന്നത്​. സിംഘു അതി൪ത്തിക്ക് പുറമെ ഔച്ചാണ്ടി, പ്യാവോ മനിയാരി, മംഗേഷ് എന്നീ അതിർത്തികളും അടച്ചിട്ടുണ്ട്​.

പ്രത്യേക പാ൪ലമെന്‍റ് സമ്മേളനം വിളിച്ച് കർഷകരുടെ പ്രശ്നം ചർച്ച ചെയ്യണമെന്ന ആവശ്യം പരിഗണിച്ച് വരികയാണെന്ന് കേന്ദ്രം വ്യക്തമാക്കി. ക൪ഷകരുമായി കേന്ദ്രസ൪ക്കാ൪ നിശ്ചയിച്ച അടുത്ത ച൪ച്ച ബുധനാഴ്​ച നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi PoliceBharat Bandh
Next Story