വിദ്യാർഥികളുടെ സുരക്ഷ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച നിയമം നടപ്പാക്കുന്നത്​ സംബന്ധിച്ച്​ മറുപടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ്​. മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. ഗുഡ്ഗാവിലെ റയാന്‍ സ്‌കൂളിലെ ഏഴു വയസ്സുകാരനായ വിദ്യാര്‍ഥി ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെടുകയും സമീപത്തെ മറ്റൊരു സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ഥിനി ലൈംഗിക അതിക്രമത്തിനിരയാവുകയും ചെയ്ത പശ്ചാത്തലത്തിൽ വനിത അഭിഭാഷകരായ അഭയ ആര്‍. ശര്‍മ, സംഗീതാ ഭാരതി എന്നിവര്‍ നല്‍കിയ പൊതുതാൽപര്യ ഹരജിയിലാണ്​ ചീഫ് ജസ്​റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചി​​​​െൻറ നടപടി. 

സ്‌കൂള്‍ വളപ്പിൽ വിദ്യാര്‍ഥികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങൾ വര്‍ധിക്കുന്നതിനാൽ വിദ്യാര്‍ഥി സുരക്ഷക്ക്​ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിക്കണമെന്ന്​ ഹരജിയിൽ ബോധിപ്പിച്ചു. എല്ലാ സ്‌കൂളുകളിലും ശിശുസംരക്ഷണ നയം വേണമെന്നും പുതിയ ജീവനക്കാർക്കായി ശിൽപശാല നടത്തണമെന്നും ഓരോ സ്‌കൂളിലും ലൈംഗികാതിക്രമം തടയാൻ സമിതി രൂപവത്​കരിക്കണമെന്നും ജീവനക്കാരെ നിയമിക്കുന്നതിന് പൊലീസ് വെരിഫിക്കേഷന്‍ വേണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

റയാന്‍ ഇൻറര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും സി.ബി.എസ്.ഇക്കും സുപ്രീംകോടതി കഴിഞ്ഞയാഴ്ച നോട്ടീസ് അയച്ചിരുന്നു. റയാന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസിനൊപ്പമാവും ഈ ഹരജി പരിഗണിക്കുക. ഗാസിയാബാദിലെ സ്വകാര്യ സ്‌കൂളില്‍ ഒമ്പതു വയസ്സുകാരൻ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ച് സി.ബി.ഐ അന്വഷിക്കണമെന്ന ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഹരിയാന സർക്കാർ ഇതിനെ പിന്തുണച്ചിട്ടുണ്ട്​. റയാന്‍ സ്‌കൂളിലെ ദാരുണ സംഭവത്തി​​െൻറ പശ്ചാത്തലത്തില്‍ സ്‌കൂളിലെ അധ്യാപക- അനധ്യാപക ജീവനക്കാരെയും ബസ് ജീവനക്കാരെയും മാനസിക പരിശോധനക്ക്​ വിധേയമാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ സി.ബി.എസ്.ഇ പുറപ്പെടുവിച്ചിരുന്നു.

Tags:    
News Summary - Student Security: Supreme Court Notice to Central and State Govts -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.