ചെന്നൈ: ചെന്നൈയിൽ ടെയിൻ പാളംതെറ്റി അപകടത്തിൽപ്പെട്ടു. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിൻ, ബേസിന്‍ ബ്രിഡ്ജ് സ്റ്റേഷന് സമീപമാണ് പാളംതെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം.
ഒൻപത് കോച്ചുകളായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അവസാനത്തെ കോച്ചിന്റെ മുന്നിലുള്ള സ്ത്രീകളുടെ കോച്ചിന്റെ രണ്ട് ചക്രങ്ങള്‍ പാളം തെറ്റുകയായിരുന്നുവെന്നാണ് വിവരം. ഉടൻ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
അവധി ദിവസമായതിനാൽ ട്രെയിനിൽ യാത്രക്കാർ കുറവായിരുന്നു. ഒഡീഷ ടെയിൻ ദുരന്തം മുന്നിലുണ്ടായിരുന്നതിനാൽ യാത്രക്കാർ പരിഭ്രാന്തരായി. മുന്നറിയിപ്പ് ലഭിച്ചയുടൻ യാത്രക്കാരെ മാറ്റുകയും തുടർനടപടികൾ വേഗത്തിലാക്കുകയും ചെയ്തെന്ന് ദക്ഷിണ റെയിൽവേ വക്താവ് പറഞ്ഞു. അപകടത്തിൽപ്പെട്ട കോച്ച് സംഭവ സ്ഥലത്ത് നിന്നു യാഡിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.