ജമ്മു ആക്രമണത്തിൽ പരിക്കേറ്റ സ്​ത്രീ പ്രസവിച്ചു

ശ്രീനഗർ: ജമ്മുവിലെ സുൻജ്വാൻ സൈനിക ക്യാമ്പിൽ നടന്ന ഭീകരാക്രമണത്തിൽ പരിക്കേറ്റ ഗർഭിണി പ്രസവിച്ചു. ജവാൻ നസീർ അഹമ്മദ്​ ഖാ​​​െൻറ ഭാര്യ ഷഹ്​സാദ ഖാൻ ആണ്​ ഞായറാഴ്​​ച പെൺകുഞ്ഞിന്​ ജൻമം നൽകിയത്​. 28 ആഴ്​ച ഗർഭിണിയായിരുന്ന ഷഹ്​സാദക്ക്​ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

പിറകിൽ പരിക്കേറ്റ യുവതിയെ ഹെലികോപ്​റ്ററിൽ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞിന്​ 2.5 കിലോ ഭാരമുണ്ട്. കുട്ടിയുടെ ആരോഗ്യത്തിന്​ കുഴപ്പമില്ലെന്ന്​ ഡോക്​ടർമാർ അറിയിച്ചു. ​ ഗുരുതര പരിക്കേറ്റ യുവതിക്ക്​ അടിയന്തര സിസേറിയൻ നടത്തിയാണ്​ കുഞ്ഞിനെ രക്ഷിച്ചത്​. കുഞ്ഞും മാതാവും സുഖമായിരിക്കുന്നു​െവന്നും ഡോക്​ടർമാർ പറഞ്ഞു. സ്​ത്രീയുടെ പിറകിലെ വെടിയേറ്റ മുറിവ്​ കെട്ടു​േമ്പാൾ തന്നെ സിസേറിയനും നടത്തിയാണ്​ കുഞ്ഞിനെ രക്ഷിച്ചത്​. 

സൈനിക ക്യാമ്പിലെ ഫാമിലി ക്വാർ​േട്ടഴ്​സിൽ കഴിയു​േമ്പാഴാണ്​ ഷഹ്​സാദക്ക്​ വെടിയേറ്റത്​. ആക്രമണത്തിൽ അഞ്ചു ജവാൻമാരും ഒരു സിവിലിയനും ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടിരുന്നു. ഒരു കുട്ടിയു​െട നില ഗുരുതരമായി തുടരുകയാണ്​.  

Tags:    
News Summary - Sunjuwan attack: Rifleman’s wife shot in back, airlifted, delivers baby - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.