ന്യൂഡല്‍ഹി: ലോക്ഡൗണ്‍ മൂലം റദ്ദാക്കിയ വിമാനങ്ങളിലെ ടിക്കറ്റ് തുക മുഴുവനായും യാത്രക്കാര്‍ക്ക് തിരികെ കൊടുക്കുന്നത് ചര്‍ച്ചചെയ്യാന്‍ യോഗം വിളിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന ആവശ്യത്തില്‍ മറുപടി നല്‍കാന്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വിമാന കമ്പനികളോടും ആവശ്യപ്പെട്ടു. പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹരജിയിലാണ് നിര്‍ദേശം. കോവിഡ് ലോക്ഡൗണിൽ യാത്രക്ക് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരിച്ചുനല്‍കണമെന്ന വ്യോമയാന മന്ത്രാലയത്തിെൻറ നിര്‍ദേശം ആഭ്യന്തര, വിദേശ സര്‍വിസുകള്‍ നടത്തുന്ന വിമാന കമ്പനികള്‍ ലംഘിച്ചുവെന്ന് ഹരജിക്കാര്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍, സ്പൈസ് ജെറ്റിനുവേണ്ടി ഹാജരായ ഹരീഷ് സാല്‍വെ കുറഞ്ഞ വരുമാനം മൂലം വിമാന കമ്പനികള്‍ പ്രയാസത്തിലാണെന്ന് വാദിച്ചു.
വിമാന കമ്പനികള്‍ക്ക് തുക പൂര്‍ണമായും തിരിച്ചുകൊടുക്കാനാണോ ക്രെഡിറ്റ് വെക്കാനാണോ കഴിയുക എന്നുമാത്രമാണ് ചോദ്യമെന്ന് സുപ്രീംകോടതി ഇതിനോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.