ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടര്‍ അലോക് വർമക്കെതിരെ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. പട്നായിക്കിെൻറ മേല്‍നോട്ടത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് വൈകി സമർപ്പിച്ചതിന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ചു. ഇൗ റിപ്പോർട്ട് വരുമെന്ന് പ്രതീക്ഷിച്ച് സുപ്രീംകോടതി രജിസ്ട്രി ഞായറാഴ്ചയും പ്രവര്‍ത്തിച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി കേന്ദ്ര വിജിലൻസ് കമീഷനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ഒാർമിപ്പിച്ചു. തുടർന്ന് റിപ്പോർട്ട് സമർപ്പണം വൈകിയതിൽ മേത്ത ഖേദപ്രകടനം നടത്തി.
സി.ബി.െഎ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉന്നയിച്ച ആരോപണങ്ങളിലെ അന്വേഷണത്തിെൻറ ഇടക്കാല റിപ്പോര്‍ട്ട് സി.വി.സി സുപ്രീംകോടതിക്ക് മുദ്രവെച്ച കവറില്‍ നല്കി. റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ െഗാഗോയ്, ജസ്റ്റിസ് എസ്.കെ. കൗള്‍ എന്നിവർ കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
അന്വേഷണം നവംബര്‍ 10ന് പൂര്‍ത്തിയായതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചപ്പോഴാണ് രണ്ടാഴ്ചക്കകം സമർപ്പിക്കാൻ പറഞ്ഞ റിപ്പോർട്ട് വീണ്ടും വൈകിച്ചത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത്. ഞായറാഴ്ച സുപ്രീംകോടതി രജിസ്ട്രി തുറന്നുവെച്ചിട്ടും സി.വി.സി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നത്് സംബന്ധിച്ച് ഒരു വിവരവും അറിയിച്ചിെല്ലന്ന് ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. മൂന്ന് സെറ്റ് റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് ക്ഷമ ചോദിച്ച ശേഷം തുഷാർ മേത്ത അറിയിച്ചു.
ഇപ്പോള്‍ സി.ബി.ഐ ഡയറക്ടറുടെ ചുമതലയുള്ള എം. നാഗേശ്വര റാവു സുപ്രധാന തീരുമാനങ്ങളെടുക്കരുതെന്ന വിധി കോടതി നിലനിർത്തി. റാവു ഒക്ടോബര്‍ 23 മുതല്‍ 26 വരെയെടുത്ത തീരുമാനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതി നിർദേശപ്രകാരം ഫയല്‍ ചെയ്തു. ഡയറക്ടറുടെ ചുമതലയേറ്റതുമുതല്‍ നാഗേശ്വര റാവു എടുത്ത തീരുമാനങ്ങള്‍ അറിയിക്കണമെന്ന് ഒക്ടോബര്‍ 26ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇൗ വിധി ലംഘിച്ച് തീരുമാനമെടുക്കുന്നുണ്ടെന്ന് അഡ്വ. ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി.
ഇതിനിടെ, തന്നെ ആന്‍ഡമാനിലേക്ക് സ്ഥലംമാറ്റിയത് ചോദ്യംചെയ്ത് സി.ബി.ഐ ഉദ്യോഗസ്ഥന് എ.കെ. ബസ്സി നല്കിയ ഹരജിയും ഇതോടൊപ്പം കേള്‍ക്കണമെന്ന് അഡ്വ. രാജീവ് ധവാൻ ആവശ്യപ്പെട്ടുെവങ്കിലും കോടതി പ്രതികരിച്ചില്ല.
വർമക്കൊപ്പം തന്നെ നീക്കിയത് ചോദ്യംചെയ്തും വര്‍മയെ മാറ്റണമെന്ന് ആവശ്യപ്പെട്ടും അസ്താന സുപ്രീംകോടതിയില്‍ ഹരജി സമർപ്പിച്ചിട്ടുണ്ട്. വർമയെ നീക്കിയത് ഡയറക്ടറെ നിയമിക്കാനുള്ള കൂടിയാലോചന സമിതിയംഗമായ തന്നോട് ആലോചിക്കാത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഹരജി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.