ഡി. കൃഷ്ണകുമാർ മണിപ്പൂർ ഹൈകോടതി ചീഫ് ജസ്റ്റിസാകും

ന്യൂഡൽഹി: മദ്രാസ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഡി. കൃഷ്ണകുമാറിനെ മണിപ്പൂർ ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന കൊളീജിയം തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. 2024 നവംബർ 21ന് ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഹൈകോടതി ജഡ്ജിയാകുംമുമ്പ് ഹൈകോടതിയിൽ സിവിൽ, ഭരണഘടന, സേവന വിഷയങ്ങളിൽ സ്പെഷലൈസേഷനോടെ ഏറെക്കാലത്തെ അഭിഭാഷക പരിചയമുള്ള ഡി. കൃഷ്ണകുമാർ പിന്നാക്ക സമുദായാംഗമാണ്. 2016 ഏപ്രിൽ ഏഴിന് മദ്രാസ് ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് കൃഷ്ണകുമാർ 2025 മേയ് 21ന് വിരമിക്കും.

Tags:    
News Summary - Supreme Court Collegium recommends Madras High Court Judge D. Krishnakumar for Manipur High Court chief justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.