ന്യൂഡൽഹി: ഡൽഹി വായു ഗുണനിലവാരം അപകടകരമായ അവസ്ഥയിൽ സ്കൂളുകളും ഡൽഹി സർവകലാശാലയും അടച്ചു. നവംബർ 23 ശനിയാഴ്ചവരെ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് ഡൽഹി സർവകലാശാല അറിയിച്ചു.
ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം (എ.ക്യു.ഐ) 978 എന്ന അപകടകരമായ അവസ്ഥയിലെത്തിയതോടെ വിദ്യാർഥികളുടെ ആരോഗ്യത്തെ കണക്കിലെടുത്താണ് ഓൺലൈൻ ക്ലാസ്സുകളാക്കി പ്രഖ്യാപിച്ചത്.
നേരത്തെ 10, 12 ക്ലാസുകൾ ഒഴികെയുള്ള എല്ലാ ക്ലാസ്സുകളുമാണ് ഓൺലൈനായി മാറ്റിയത്. മലിനീകരണ തോത് ഉയരുന്നതിനാൽ ഡൽഹിയിലെ എല്ലാ സ്കൂളുകളും ഓൺലൈനായി മാറുമെന്ന് ഡൽഹി മുഖ്യമന്ത്രി ആതിഷി എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.