മുംബൈ: താലിബാനോട് ഉപമിച്ച് ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അഖ്തറിനെ കോടതി വെറുതെവിട്ടു. പരാതി നൽകിയ അഭിഭാഷകൻ സന്തോഷ് ദൂബെ കേസ് പിൻവലിക്കുകയായിരുന്നു. മധ്യസ്ഥ ശ്രമത്തിലൂടെ പ്രശ്നം പരിഹരിച്ചെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദൂബെ നൽകിയ ഹരജി മുളുണ്ടിലെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എസ്.ഡി ചക്കർ അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.