ന്യൂഡൽഹി: വായുമലിനീകരണം ഉയർന്നതോതിൽ തുടരവെ ഡൽഹി സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. മലിനീകരണം നിയന്ത്രിക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് -മൂന്ന് (ജി.ആർ.എ.പി-3) നടപ്പാക്കാൻ വൈകിയതിനെ വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ ജി.ആർ.എ.പി-4 നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്നും നിർദേശിച്ചു. അവസ്ഥ മോശമായതിനെതുടർന്ന് ഞായറാഴ്ച മുതലാണ് ആക്ഷൻ പ്ലാൻ നടപ്പാക്കി തുടങ്ങിയത്.
ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളും 11ാം ക്ലാസും പൂര്‍ണമായി ഓണ്ലൈനാക്കാനായിരുന്നു ആദ്യഘട്ടത്തിൽ സർക്കാർ തീരുമാനം. എന്നാൽ, 12ാം ക്ലാസ് വരെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈനാക്കണമെന്ന് ജസ്റ്റിസ് എ.എസ്. ഓക്ക, ജസ്റ്റിസ് എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ച് സർക്കാറിനോട് നിർദേശിച്ചു. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അമിക്കസ് ക്യൂറിയായി നിയമിച്ച മുതിർന്ന അഭിഭാഷക അപരാജിത സിങ് നൽകിയ ഹരജി പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.