ന്യുഡൽഹി: മണിപ്പൂരിലെ ജനങ്ങൾക്ക് ഭക്ഷ്യ വസ്തുക്കളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നത് ഉറപ്പാക്കാണമെന്ന് സുപ്രീംകോടതി. ആവശ്യമെങ്കിൽ അവയുടെ എയർഡ്രോപ്പിങ് പരിഗണിക്കാനും കേന്ദ്രത്തോടും മണിപ്പൂർ സർക്കാരിനോടും കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസ് (റിട്ട) ഗീതാ മിത്തൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരുടെ നേതൃത്വത്തിലുള്ള ജഡ്ജിമാരുടെ പാനലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയുടെ വാദം കേട്ട ശേഷമാണ് കോടതി നിർദ്ദേശം നൽകിയത്.
നിരവധി പേർക്ക് അഞ്ചാംപനി, ചിക്കൻപോക്‌സ് എന്നിവ ബാധിച്ചിട്ടുള്ള മിക്ക ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതാശ്വാസ പുനരധിവാസ നടപടികൾ അപര്യാപ്തമാണെന്ന് അറോറ കോടതിയെ അറിയിച്ചു.
NH2 വിലേയും മറ്റ് റോഡുകളിലേയും തടസങ്ങൾ കാരണം മോറെയിലും സമീപ പ്രദേശങ്ങളിലും ഭക്ഷ്യ വിതരണത്തിന് കടുത്ത ക്ഷാമമുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തടസ്സങ്ങൾ നീക്കിയാലേ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ കഴിയൂ.
റോഡിലെ തടസ്സങ്ങൾ മാനുഷികമായ രീതിയിൽ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പ്രശ്‌നത്തിന്റെ സൂക്ഷ്മത കണക്കിലെടുത്ത് സ്ഥിതിഗതികൾ വിലയിരുത്താനും തടസ്സങ്ങൾ നീക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
200-ലധികം പള്ളികൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അവയിൽ പലതും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും മെയ്‌തേയി പള്ളികളുടെ കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി പറഞ്ഞു. പള്ളികളുടെ അവകാശവും ഉടമസ്ഥാവകാശവും സംബന്ധിച്ച രേഖകളും കൊള്ളയടിക്കുകയോ കത്തിക്കുകയോ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.